തുരങ്കപാതയുമായി സർക്കാർ          മുന്നോട്ട് തന്നെ

തുരങ്കപാതയുമായി സർക്കാർ മുന്നോട്ട് തന്നെ

  • 90ശതമാനം ഭൂമിയും ഏറ്റെടുത്തു

മേപ്പാടി:കള്ളാടി -മേപ്പാടി തുരങ്ക പാതയുമായി സർക്കാർ മുന്നോട്ട് തന്നെ. പാതയുടെ നിർമ്മാണം രണ്ട് പാക്കേജുകളിലായി ടെൻഡർ ചെയ്തതായി പൊതുമരാമത്ത് മന്ത്രി നിയമസഭയെ അറിയിച്ചു.അതേ സമയം പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു.

ആകെ ഏറ്റെടുക്കേണ്ടതിന്റെ 90% ഭൂമിയും വയനാട്, കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്തു കഴിഞ്ഞു.പ്രാഥമിക പാരിസ്ഥിതിക അനുമതിക്കുള്ള അപേക്ഷ ഇപ്പോൾ സ്റ്റേറ്റ് ലെവൽ എക്സ്പേർട്ട് കമ്മിറ്റിയുടെ പരിഗണനയിലാണുള്ളത്. ലിന്റോ ജോസഫ് എംഎൽഎ നൽകിയ സബ്മിഷന് പൊതുമരാമത്ത് വകുപ്പ് മന്ത്രിപരിഗണനയിലാണ്. ലിന്റോ ജോസഫ് എംഎൽഎ നൽകിയ സബ്മിഷന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് വേണ്ടി മന്ത്രി ആർ.ബിന്ദു നൽകിയ മറുപടിയിലാണ് കാര്യങ്ങൾ വ്യക്തമാക്കിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )