
തൃശ്ശൂരിൽ വൻ എടിഎം കവർച്ച
- സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റ് അടിച്ച് മറച്ച ശേഷമാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്
തൃശൂർ : മൂന്നിടങ്ങളിൽ എടിഎം കവർച്ച. കാറിലെത്തിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്ത് പണം കവരുകയായിരുന്നു. അറുപത് ലക്ഷത്തോളം രൂപ നഷ്ടമായതായാണ് പ്രാഥമിക നി ഗമനം. സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റ് അടിച്ച് മറച്ച ശേഷമാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.
പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. കാറിലെത്തിയ നാലംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ. കവർച്ച സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി കമ്മീഷണർ അറിയിച്ചു.
CATEGORIES News