തൃശ്ശൂർ പൂരം വെടിക്കെട്ട് തടയണം- ഹൈക്കോടതിയിൽ ഹർജി

തൃശ്ശൂർ പൂരം വെടിക്കെട്ട് തടയണം- ഹൈക്കോടതിയിൽ ഹർജി

  • കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രണ്ടാഴ്‌ചയ്ക്കകം മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശം

കൊച്ചി: തൃശ്ശൂർ പൂരം വെടിക്കെട്ട് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയുടെ നോട്ടീസ് വന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രണ്ടാഴ്‌ചയ്ക്കകം മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. തിരുവമ്പാടി സ്വദേശി വെങ്കിടാചലം നൽകിയ ഹർജിയാണ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിരിയ്ക്കുന്നത്.പൂരം വെടിക്കെട്ട് അന്തരീക്ഷ – ശബ്ദ മലിനീകരണം സൃഷ്ട‌ിക്കുന്നുവെന്ന് ഹർജിയിലെ വാദം.നിശബ്ദ മേഖലയിൽ രാത്രികാലത്ത് നടത്തുന്ന വെടിക്കെട്ട് നിയമ വിരുദ്ധമാണ്.

ജില്ലാ കളക്ടറുടെ അനുമതി നേടാതെയാണ് വെടിക്കെട്ട് നടത്തുന്നത്. സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്നതാണ് രാത്രികാല വെടിക്കെട്ട്. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ചട്ടങ്ങൾക്ക് വിരുദ്ധമാണ് അനുവദനീടയ പരിധിക്കപ്പുറം ശബ്ദമുള്ള വെടിക്കെട്ട്. സമാധാന ജീവിതത്തിന് പരിസര വാസികൾക്ക് ഭരണഘടനാപരമായ അവകാശമുണ്ട്. മാലിന്യ മുക്തമായ അന്തരീക്ഷമാണ് തൃശൂർ പൂരം സംഘാടകർ സൃഷ്ടിക്കുന്നത്. ഇതിനെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകുന്നില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )