ഫ്രഷ് കട്ട് വിഷയത്തിൽ കളക്ടർക്ക് ഹൈക്കോടതി നോട്ടീസ്

ഫ്രഷ് കട്ട് വിഷയത്തിൽ കളക്ടർക്ക് ഹൈക്കോടതി നോട്ടീസ്

  • ഫ്രഷ് കട്ട് വിഷയത്തിൽ നിർണ്ണായക നീക്കമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്

കോഴിക്കോട് : ഫ്രഷ് കട്ട് വിഷയത്തിൽ കോഴിക്കോട് ജില്ലാ കളക്ടർക്ക് ഹൈക്കോടതി നോട്ടീസ്. ജില്ലയിൽ എന്തുകൊണ്ട് പുതിയ റെൻഡറിംഗ് പ്ലാന്റുകൾ അനുവദിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. 10 ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി അറിയിക്കാനും ഇടക്കാല ഉത്തരവിൽ നിർദ്ദേശമുണ്ട്. കരിമ്പാലക്കുന്ന് ഫ്രഷ് കട്ട് വിരുദ്ധ സമരസമിതി ചെയർമാർ എ.എം ഫൈസൽ നൽകിയ റിട്ട് പെറ്റീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഹൈക്കോടതി ഇടപെട്ടത്.

ഫ്രഷ് കട്ട് വിഷയത്തിൽ നിർണ്ണായക നീക്കമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിച്ചല്ല ഫ്രഷ് കട്ട് പ്രവർത്തിക്കുന്നത് ഇത്രവലിയ ദുരിതത്തിന് കാരണമെന്നാണ് പ്രദേശവാസികളുടെ തുടക്കം മുതൽ പറയുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )