
തെങ്ങിൽ കയറി മാസ് കാണിച്ചൊരു മാഷ്
- മണിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സാമൂഹികശാസ്ത്രം അധ്യാപകൻ ആണ് വി. പി ലിനീഷ്
വടകര : സ്കൂൾ ഗ്രൗണ്ടിലെ തെങ്ങിൽനിന്ന് തേങ്ങ കുട്ടികളുടെ തലയിൽ വീഴാൻ സാധ്യത ഏറെയാണെന്ന് തോന്നിയപ്പോൾ ഒന്നും നോക്കാതെ അധ്യാപകൻ വി.പി. ലിനീഷ് തെങ്ങിൽക്കയറി. അധ്യാപകനാകുന്നതിനുമുമ്പ് തെങ്ങിൽ കയറി പരിചയമുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
മണിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സാമൂഹികശാസ്ത്രം അധ്യാപകൻ ആണ് വി. പി ലിനീഷ്. നിറയെ കുലച്ചുനിൽക്കുന്ന തേങ്ങയും ഉണങ്ങിയ ഓലയുമെല്ലാം സാമൂഹികശാസ്ത്രം പഠിപ്പിക്കുന്ന ലാഘവത്തോടെയാണ് ലിനീഷ് താഴേക്കിട്ടത്. സ്കൂൾഗ്രൗണ്ടിലെ തെങ്ങുകളിൽ തേങ്ങയും ഉണങ്ങിയ ഓലയും നിറഞ്ഞഅവസ്ഥയായിരുന്നു. ഇതുകാരണം രാവിലെ അസംബ്ലിസ്ഥലം വരെ മാറ്റി. തേങ്ങയിടാൻ ആളെനോക്കിയെങ്കിലും കിട്ടിയില്ല. അവസാനമാണ് ലിനീഷ് തെങ്ങിലേക്ക് കയറിയത്.
CATEGORIES News
