തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഇരുപതിനായിത്തോളം ജീവനക്കാർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനായില്ലെന്ന് പരാതി

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഇരുപതിനായിത്തോളം ജീവനക്കാർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനായില്ലെന്ന് പരാതി

  • പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചവർക്ക് ഏപ്രിൽ 1 മുതൽ 7 വരെ മണ്ഡലത്തിലെ ഒരു കേന്ദ്രത്തിലെത്തി വോട്ട് ചെയ്യാനായിരുന്നു നിർദേശം.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഇരുപതിനായിത്തോളം ജീവനക്കാർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനായില്ലെന്ന് പരാതി. പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തും ക്രമീകരണങ്ങളൊരുക്കിയതിലെ അപകാതയുമാണ് പരാതിക്കിടയാക്കിയത്. വോട്ട് ചെയ്യാൻ അവസരമൊരുക്കണമെന്ന് സർവീസ് സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചവർക്ക് ഏപ്രിൽ 1 മുതൽ 7 വരെ മണ്ഡലത്തിലെ ഒരു കേന്ദ്രത്തിലെത്തി വോട്ട് ചെയ്യാനായിരുന്നു നിർദേശം.

അങ്ങനെ കേന്ദ്രത്തിലെത്തിയവർക്ക് ബാലറ്റ് വരാത്തതിനാൽ വോട്ട് ചെയ്യാനായില്ല. പോസ്റ്റൽ ബാലറ്റ് വരാത്തവർക്ക് തെരഞ്ഞെടുപ്പ് സാമഗ്രികളുടെ കലക്ഷൻ സെന്ററിൽ വോട്ടിങ്ങിന് അവസരമൊരുക്കാമെന്നായിരുന്നു മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ഓഫീസറുടെ വാഗ്ദാനം. എന്നാൽ അവിടെയും എല്ലാവരുടെയും ബാലറ്റ് എത്തിയില്ല. തെരഞ്ഞെടുപ്പ് സാമഗ്രികൾ കൈപ്പറ്റി പോളിങ് സറ്റേഷിലേക്ക് പോകുന്ന തിരക്കായതിനാൽ ബാലറ്റ് വന്ന പലർക്കും വോട്ടു ചെയ്യാനും കഴിഞ്ഞില്ല. ഓരോ ജില്ലയിലും 1000 ലധികം വോട്ട് ഇങ്ങനെ ചെയ്യാനാകതെ ഉണ്ടെന്നാണ് കണക്ക്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )