തെരി റീമേക്കുമായി അറ്റ്ലി; ടീസർ എത്തി

തെരി റീമേക്കുമായി അറ്റ്ലി; ടീസർ എത്തി

  • കീർത്തി സുരേഷിൻ്റെ ബോളിവുഡ് അരങ്ങേറ്റം

വിജയ്-അറ്റ്ലി ചിത്രമായ ‘തെരി’ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. ബേബി ജോൺ എന്നാണ് ഹിന്ദിയിൽ സിനിമയുടെ ടൈറ്റിൽ.ക്രിസ്‌മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിലെ നായകൻ വരുൺ ധവാൻ ആണ്. ചിത്രം അറ്റ്ലിയാണ് നിർമിക്കുന്നത്. ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത് കലീസ് ആണ്.

‘തെരി’ സിനിമയുടെ അതേ ഫോർമാറ്റിലാണ് ഹിന്ദി റീമേക്കും ഒരുക്കിയിരിക്കുന്നതെന്നാണ് ടീസറിൽ നിന്നു വ്യക്‌തമാവുന്നത്. സമാന്തയും ആമി ജാക്സണുമായിരുന്നു ‘തെരി’യിലെ നായികമാർ. ഹിന്ദിയിലെത്തുമ്പോൾ സമാന്ത അവതരിപ്പിച്ച വേഷമാകും കീർത്തി അവതരിപ്പിക്കുക. കീർത്തി സുരേഷിൻ്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്. തെരി 2016ൽ വിജയയെ നായകനാക്കി അറ്റ്ലി ഒരുക്കിയ ചിത്രമാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )