
തെരുവുനായ ആക്രമണം; അഞ്ചുപേർക്ക് കടിയേറ്റു
- ഇന്ന് രാവിലെ കോഴിപ്പുറം ബസ്റ്റോപ്പിന് പരിസരത്താണ് സംഭവം നടന്നത്
തിക്കോടി: തിക്കോടി കോഴിപ്പുറത്ത് തെരുവുനായ ആക്രമണത്തിൽ അഞ്ചുപേർക്ക് കടിയേറ്റു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്ന് രാവിലെ കോഴിപ്പുറം ബസ്റ്റോപ്പിന് പരിസരത്താണ് സംഭവം നടന്നത്. കുറ്റിയിൽ റീന, വള്ളിയത്ത് അവിനാഷ്, മൊയ്യോത്ത് ശാന്ത, പ്രീത മൊയ്യോത്ത്, കേളോത്ത് കീർത്തന എന്നിവർക്കാണ് കടിയേറ്റത്.
CATEGORIES News