
തെരുവുനായ ശല്യം രൂക്ഷം; എട്ടുവയസ്സുകാരിയടക്കം രണ്ടുപേർക്ക് കടിയേറ്റു
- ഇരുവരും നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സതേടി
പാറക്കടവ്: തെരുവുനായ ശല്യം രൂക്ഷമായ ഉമ്മത്തൂരിലും പാറക്കടവിലും തെരുവുനായയുടെ ആക്രമണത്തിൽ എട്ടുവയസുകാരിയടക്കം രണ്ടുപേർക്ക് കടിയേറ്റു. ഉമ്മത്തൂർ സ്വദേശിനി ദിഖ്റ (8), ചെക്യാട് വില്ലേജ് ഓഫീസ് പരിസരത്തെ കുന്നും മഠത്തിൽ ചന്ദ്രി (40) എന്നിവർക്കാണ് കടിയേറ്റത്.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വീടിൻ്റെ മുറ്റത്തുവെച്ച് സൈക്കിൾ ഓടിക്കുന്നതിനിടയിലാണ് എട്ടുവയസ്സുകാരിയെ തെരുവുനായ കടിച്ചത്. ഇടതുകാലിനാണ് ദിഖ്റയ്ക്ക് പരിക്ക്. ഇരുവരും നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സതേടി. പ്രദേശത്ത് തെരുവുനായയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.