
തെളിമ പദ്ധതി ; റേഷൻ കാർഡിലെ തെറ്റ് തിരുത്താൻ അവസരം
- അപേക്ഷകൾ, പരാതികൾ, നിർദേശങ്ങൾ എന്നിവ എല്ലാ റേഷൻ കടകളിലും സ്വീകരിക്കും
തിരുവനന്തപുരം :തെളിമ പദ്ധതി വഴി റേഷൻ കാർഡിലെ തെറ്റ് തിരുത്താൻ അവസരം.റേഷൻ കാർഡ് അംഗങ്ങളുടെ പേര്,ഇനീഷ്യൽ, മേൽവിലാസം, കാർഡുടമയുമായുള്ള ബന്ധം,അംഗങ്ങളുടെ തൊഴിൽ, എൽപിജി വിവരങ്ങൾ എന്നിവയിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി റേഷൻ കാർഡ് കുറ്റമറ്റതാക്കുന്നതിന് നവംബർ 15 മുതൽ ഡിസംബർ 15 വരെ അവസരം.

കെവൈസി നിരസിക്കപെട്ടവരുടെ പേരുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കുന്നതിനും അവസരം ലഭിക്കും. അനധികൃതമായി മുൻഗണന കാർഡ് കൈവശം വച്ചിട്ടുള്ളവരുടെ വിവരങ്ങൾ, റേഷൻ കടകൾ സംബന്ധിച്ച ആക്ഷേപങ്ങൾ, അഭിപ്രായങ്ങൾ എന്നിവ അറിയിക്കാനും പൊതുജനങ്ങൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. തെളിമ പദ്ധതി പ്രകാരം അപേക്ഷകൾ, പരാതികൾ, നിർദേശങ്ങൾ എന്നിവ എല്ലാ റേഷൻ കടകളിലും സ്വീകരിക്കും. റേഷൻ കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള വരുമാനം, വീടിന്റെ വിസ്തീർണം, വാഹനങ്ങളുടെ വിവരം എന്നിവയിൽവരുമാനം, വീടിന്റെ വിസ്തീർണം, വാഹനങ്ങളുടെ വിവരം എന്നിവയിൽ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷകൾ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കുന്നതല്ല. ഇപ്രകാരമുള്ള അപേക്ഷകൾ നിലവിൽ തുടർന്ന് വരുന്ന ഓൺലൈൻ രീതിയിൽ തന്നെ സമർപ്പിക്കേണ്ടതാണ്.
