തേങ്കുറുശി ദുരഭിമാന കൊല; പ്രതികൾക്ക് ജീവപര്യന്തം തടവ്

തേങ്കുറുശി ദുരഭിമാന കൊല; പ്രതികൾക്ക് ജീവപര്യന്തം തടവ്

  • അരലക്ഷം രൂപ പിഴയും പാലക്കാട് സെഷൻസ് കോടതി വിധിച്ചു

പാലക്കാട്: തേങ്കുറുശി ദുരഭിമാന കൊലപാതകക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്. ഇലമന്ദം കൊല്ലത്തറയിൽ അനീഷ് (25) കൊല്ലപ്പെട്ട കേസിൽ പ്രതികളായ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് (49), അച്ഛൻ പ്രഭുകുമാർ (47) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. അരലക്ഷം രൂപ പിഴയും പാലക്കാട് സെഷൻസ് കോടതി വിധിച്ചു.

ശനിയാഴ്ച കേസ് വിധി പറയാനായി പരിഗണിച്ചെങ്കിലും വാദി, പ്രതി ഭാഗങ്ങൾ ഉന്നയിച്ച വാദങ്ങൾ പരിശോധിക്കാൻ തിങ്കളാഴ്ചത്തേക്ക് മാറ്റി. പാലക്കാട് ജില്ലാ ഫസ്റ്റ് ക്ലാസ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിനായക റാവുവാണ് വിധി പറയുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )