ത്രിവർണ്ണം തിരിച്ചെത്തി

ത്രിവർണ്ണം തിരിച്ചെത്തി

  • ഇന്ത്യയുടെ ഏകദിന ജഴ്‌സി പുറത്തിറക്കി അഡിഡാസ്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ഏകദിന ജഴ്‌സി പുറത്തിറക്കി അഡിഡാസ്. മുംബൈ ബിസിസിസിഐ ഓഫീസിൽ നടന്ന ചടങ്ങിൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് എന്നിവർ ചേർന്ന് പുതിയ ജഴ്സി പുറത്തിറക്കി.

ജഴ്സിയിൽ തോളിലെ വെളുത്തനിറം മാറി ത്രിവർണ്ണനിറം തിരിച്ചെത്തിയെന്നതാണ് പ്രധാന മാറ്റം . ഇത് കൂടാതെ 1983, 2011 ലോകകപ്പ് വിജയങ്ങളെ സൂചിപ്പിക്കുന്ന രണ്ട് നക്ഷത്രങ്ങളും ജഴ്‌സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയടക്കമുള്ള ഏകദിന മത്സരങ്ങളിൽ ഇന്ത്യ ഈ ജഴിയാകും അണിയുക. വനിത ടീമും സമാന ജഴ്സിയിലാകും കളിക്കുക .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )