
ദന്താരോഗ്യ സംരക്ഷണത്തിനുള്ള ചില മാർഗങ്ങൾ
- പല്ലുകൾ രാത്രി ബ്രഷ് ചെയ്യുന്നത് ഉറക്കത്തിനും നല്ലതാണ്
ദന്താരോഗ്യം ശരീരത്തിന്റെ സമഗ്ര ആരോഗ്യത്തിന് വളരെ പ്രധാനമാണ്. പല്ലുകളും വായും ആരോഗ്യകരമായി നിലനിർത്താൻ, നമുക്ക് ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
മികച്ച ദന്താരോഗ്യ ശീലങ്ങൾ എന്തെല്ലാമെന്ന് നോക്കാം. ദിവസവും രണ്ട് പ്രാവശ്യം പല്ലുകൾ ബ്രഷ് ചെയ്യുക. രാത്രി പല്ലുകൾ ബ്രഷ് ചെയ്യുന്നത്,ദന്താരോഗ്യ സംരക്ഷണത്തിനും പല്ലുകളുടെ ദീർഘായുസ്സിനും വളരെ പ്രധാനമാണ്.
ദിവസവും ഭക്ഷണം കഴിക്കുന്നതിലൂടെ പല്ലുകളിൽ പ്ലാക്ക് രൂപപ്പെടുന്നു.പല്ലിന് ചുറ്റും രൂപം കൊള്ളുന്ന ബാക്ടീരിയയുടെ പാളിയാണ് പ്ലാക്ക്.രാത്രി പല്ലുകൾ ബ്രഷ് ചെയ്യുന്നത് ഈ പ്ലാക്ക് നീക്കം ചെയ്യാൻ സഹായിക്കുന്നു.കൂടാതെ ഇത് വായിലെ ബാക്ടീരിയകൾ ഇല്ലാതാക്കി പല്ലുകൾക്ക് പോടുകൾ ഉണ്ടാകുന്നത് തടയുന്നു.

പല്ലുകൾ രാത്രി ബ്രഷ് ചെയ്യുന്നത് ഉറക്കത്തിനും നല്ലതാണ്.ശുദ്ധമായ വായ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു.കൂടാതെ ഇത് വായിലെ ദുർഗന്ധം ഇല്ലാതാക്കുന്നു.ഫ്ലൂറൈഡ് അടങ്ങിയ പെയ്സ്റ്റ് ഉപയോഗിക്കുക.ഫ്ലൂറൈഡ് അടങ്ങിയ പെയ്സ്റ്റ് റീമിനെറലൈസേഷൻ എന്ന പ്രോസസ്സിലൂടെ പല്ലുകൾക്ക് സംരക്ഷണം നൽകുന്നു.
സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് പല്ലുകൾ വൃത്തിയാക്കുക. ഇത് പല്ലുകൾക്ക് തേയ്‌മാനം വരുത്താതെ വൃത്തിയാക്കാൻ സഹായിക്കുന്നു. ബ്രഷ് ചെയ്യുമ്പോൾ, ബ്രഷ് സ്മൂത്ത്, സർക്കുലർ മൂവ്മെന്റുകളിൽ നീക്കുക. ഇത് പ്ലാക്ക് നീക്കം ചെയ്യാൻ സഹായിക്കുന്നു. പല്ലുകൾക്കിടയിൽ കുരുങ്ങിയ ഭക്ഷണ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഫ്ലോസ് ഉപയോഗിക്കുന്നതാണ് ഉത്തമം. നാവിൽ ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നു. അതിനാൽ നാവും വൃത്തിയാക്കുക. ആന്റിബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിക്കുന്നതും നല്ലതാണ്. വായയിലുളള ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കാൻ ഇത് സഹായിക്കും.
ഡോ.കൃഷ്ണേന്ദു.യു.ജി.(എം.ഡി.എസ്)
ടൂത്ത് വിസ് മൾട്ടി സ്പെഷ്യാലിറ്റി ഡൻ്റൽ ക്ലിനിക്.കാെയിലാണ്ടി സ്‌റ്റേഡിയം ബിൽഡിങ്.
CATEGORIES News