ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച് അന്തരിച്ചു

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച് അന്തരിച്ചു

  • ബുദ്ധനിലേക്കുള്ള ദൂരം, ഇടതുപക്ഷമില്ലാത്ത കാലം, ദളിത് പാഠം, കലാപവും സംസ്കാരവും ദേശീയതയ്ക്കെക്കൊരു ചരിത്രപാഠം, കേരളചരിത്രവും സമൂഹരൂപീകരണവും തുടങ്ങിയവ പ്രധാന കൃതികൾ

കോട്ടയം:ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച്(76) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.10.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. അർബുദ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.

1949ൽ കോട്ടയത്തെ കല്ലറയിലാണ് ജനിച്ചത്.ദളിത്പക്ഷത്തുനിന്നുള്ള ശക്തമായ സാമൂഹിക വിമർശനങ്ങളിലൂടെ ശ്രദ്ധ നേടിയ ചിന്തകനാണ് കെ കെ കൊച്ച്. 2021ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹനായിട്ടുണ്ട്. കൊച്ചിന്റെ ദലിതൻ എന്ന ആത്മകഥ ഏറെ നിരൂപകപ്രശംസ നേടി.ബുദ്ധനിലേക്കുള്ള ദൂരം, ഇടതുപക്ഷമില്ലാത്ത കാലം, ദളിത് പാഠം, കലാപവും സംസ്കാരവും ദേശീയതയ്ക്കെക്കൊരു ചരിത്രപാഠം, കേരളചരിത്രവും സമൂഹരൂപീകരണവും തുടങ്ങിയവാണ് പ്രധാന കൃതികൾ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )