ദളിത് യുവതിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ

ദളിത് യുവതിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ

  • കോഴിക്കോട് കൂടത്തായി ആറ്റിൽക്കര സ്വദേശി അമൽ ബെന്നിയാണ് അറസ്റ്റിലായത്

കോഴിക്കോട്: ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൂടത്തായി ആറ്റിൽക്കര സ്വദേശി അമൽ ബെന്നിയാണ് അറസ്റ്റിലായത്. അമ്പലക്കുന്ന് ചന്ദ്രൻ്റെ മകൾ സഞ്ജന കൃഷ്ണ കഴിഞ്ഞ മാസം പതിനൊന്നാം തിയതിയാണ് ആത്മഹത്യ ചെയ്‌തത്‌. അമൽ വിവാഹ അഭ്യർഥന നടത്തുകയും സഞ്ജന നിരസിക്കുകയുമായിരുന്നു.

ഇതിനെ തുടർന്ന് അമൽ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ഇതിന്റെ ഭയത്തിലാണ് യുവതി ജീവനൊടുക്കിയതെന്നുമാണ് പൊലീസിന്റെ നി ഗമനം. പ്രതി ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )