ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ മോഹൻലാലിന് സ്വീകരണമൊരുക്കാൻ സംസ്ഥാന സർക്കാർ

ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ മോഹൻലാലിന് സ്വീകരണമൊരുക്കാൻ സംസ്ഥാന സർക്കാർ

  • മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും

തിരുവനന്തപുരം: ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ മോഹൻലാലിന് സ്വീകരണമൊരുക്കാൻ സംസ്ഥാന സർക്കാർ. തിരുവനന്തപുരത്ത് വെച്ച് ശനിയാഴ്ചയാണ് മോഹൻലാലിനെ സർക്കാർ ആദരിക്കുക. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെയും മോഹൻലാലിൻ്റെയും സൗകര്യം നോക്കിയാണ് തീയതിയും സമയവും തീരുമാനിച്ചതെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. പരിപാടിയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ പങ്കുവെക്കാൻ സജി ചെറിയാൻ നാളെ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

സെപ്‌തംബർ 23നാണ് മോഹൻലാൽ ദാദാസാഹേബ് ഫാൽക്കെ പുരസ്ക‌ാരം ഏറ്റുവാങ്ങിയത്. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വെച്ചാണ് നടൻ ഈ പരമോന്നത ബഹുമതി ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )