
എ പി ജെ അബ്ദുൾ കലാം അവാർഡ് സായിപ്രസാദിന്
- ‘ഫ്യൂഷൻ സ്പീക്സ്’ എന്ന അക്രിലിക് മാധ്യമത്തിൽ തീർത്ത പോസ്റ്റ്മോഡേൺ പെയിൻ്റിംഗിനാണ് അവാർഡ് ലഭിച്ചത്
കൊയിലാണ്ടി :ഡോ. എ.പി.ജെ. അബ്ദുൾ കലാം അവാർഡിന് സായിപ്രസാദ് അർഹനായി. ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ദർശനവുമായി പൊരുത്തപ്പെടുന്ന കല, സർഗ്ഗാത്മകത, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ബിദാറിലെ (കർണാടക) അബ്ദുൾ കലാം ഫൗഡേഷന്റെ ക്രിയേറ്റീവ് ആർട്ട് വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള സായി പ്രസാദിന് പുരസ്കാരം.

‘ഫ്യൂഷൻ സ്പീക്സ്’ എന്ന അക്രിലിക് മാധ്യമത്തിൽ തീർത്ത പോസ്റ്റ്മോഡേൺ പെയിൻ്റിംഗിനാണ് അവാർഡ് ലഭിച്ചത്. കൊയിലാണ്ടിയിലെ പ്രശസ്ത കലാ സ്ഥാപനമായ കൊരയാങ്ങാട് കലാക്ഷേത്രയിലെ അധ്യാപകനാണ് സായിപ്രസാദ്. ദേശീയ അന്തർ ദേശീയ എക്സിബിഷനുകൾ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന് 2021 ൽ നന്ദലാൽ ബോസ് അവാർഡ്, കലാ ഗൗരവ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2009 ൽ ആരംഭിച്ച ചിത്രകൂടം കലാ സമൂഹത്തി സ്ഥാപകനും കൂടിയാണ് സായിപ്രസാദ്. കലാഗ്രാമത്തിലാണ് കലാപഠനം നടത്തിയത്. അഞ്ച് വർഷ ഡിപ്ലോമയ്ക്ക് ശേഷം ബി .എഫ് . എ . കർണ്ണാടക യൂണിവേഴ്സിറ്റിയിലും . പന്നീട് സി.ബി എസ് .സി സ്കൂളിൽ 12 വർഷം കലാധ്യാപകനായി പ്രവർത്തിച്ചു.
