ദാനത്തിന്റെ പെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ

ദാനത്തിന്റെ പെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ

  • പുതുവസ്ത്രങ്ങളണിഞ്ഞും ഓർമ്മകൾ പുതുക്കിയും മധുരം പകർന്നും നമസ്കാര വേദികൾ നിറഞ്ഞു

കൊയിലാണ്ടി: വ്രതശുദ്ധിയുടെ നാളുകൾക്ക് ശേഷം വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. പുതുവസ്ത്രങ്ങളണിഞ്ഞും ഓർമ്മകൾ പുതുക്കിയും മധുരം പകർന്നും നമസ്കാര വേദികൾ നിറഞ്ഞു.

കൊയിലാണ്ടിയിലെ വിവിധ പള്ളികളിൽ രാവിലെ തന്നെ പെരുന്നാൾ നമ്സ്കാരത്തിനായി ധാരാളം വിശ്വാസികൾ എത്തിയിരുന്നു. ഇർശാ ദുൽ മുസ്ലിമീൻ സംഘം, ഇസ്ലാഹി ചാരിറ്റബ്ൾ ട്രസ്റ്റ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് ഹംസ സലഫി കല്ലുരുട്ടി നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )