
ദിലീപിൻ്റെ വിഐപി ദർശനം; നാല് പേർക്കെതിരെ നടപടി
പത്തനംതിട്ട: നടൻ ദിലീപിന്റെ ശബരിമലയിലെ വിഐപി ദർശന വിവാദത്തിൽ നാല് പേർക്കെതിരെ നടപടി. ഹൈക്കോടതിയിൽ നിന്നുൾപ്പെടെ രൂക്ഷവിമർശനം ഉണ്ടായ സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് കർശന നടപടി സ്വീകരിച്ചത്.ഉദ്യോഗസ്ഥർക്കു വീഴ്‌ചയുണ്ടായതായി കണ്ടെത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
വിശദീകരണം കേട്ടശേഷം തുടർനടപടി സ്വീകരിക്കും. അഡ്ിനിസ്ട്രേറ്റീവ് ഓഫീസർ, എക്‌സിക്യൂട്ടീവ് ഓഫീസർ, രണ്ട് ഗാർഡുമാർ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഹരിവാസനം പാടുന്ന സമയത്തായിരുന്നു ദിലീപിന് ശബരിമലയിൽ വിഐപി ദർശനത്തിന് വഴിയൊരുക്കിയത്. പത്ത് മിനിറ്റിലേറെ മുൻ നിരയിൽ തന്നെ നിന്ന് ദർശനം നടത്തിയ ദിലീപ് മറ്റ് ഭക്തരുടെ ദർശനത്തിനും ക്യൂ നീങ്ങുന്നതിനും തടസം സൃഷ്ടിച്ചെന്നാണ് ആരോപണം.
CATEGORIES News