
ദില്ലിയിൽ 10, 12 ക്ലാസ്സുകൾ ഉൾപ്പെടെ പൂർണമായി ഓൺലൈനാക്കി
- ദില്ലിയിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് – 4 നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്
ദില്ലി: വായു മലിനീകരണം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ സുപ്രിംകോടതിയിൽ നിന്നുണ്ടായ വിമർശനവും കണക്കിലെടുത്ത് 10, 12 ക്ലാസ്സുകൾ ഉൾപ്പെടെ പൂർണമായി ഓൺലൈനാക്കി. ദില്ലി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലും വകുപ്പുകളിലും ഈ മാസം 23 വരെ ക്ലാസുകൾ ഓൺലൈനാക്കി.

ഹരിയാന, ഉത്തർപ്രദേശ് സർക്കാരുകളും സമാന തീരുമാനമെടുത്തു. ഗുഡ്‌ഗാവ്, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് സ്‌കൂളുകൾ അടച്ച് പഠനം ഓൺലൈനിലേക്ക് മാറിയത്. കഴിഞ്ഞ ദിവസം പലയിടങ്ങളിലും രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക 700നും മുകളിലാണ്. കാഴ്ചാപരിധി 200 മീറ്ററിൽ താഴെയായി കുറഞ്ഞു. മലിനീകരണം കൂടിയ സാഹചര്യത്തിൽ കഴിഞ്ഞദിവസം മുതൽ ദില്ലിയിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് – 4 നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.

CATEGORIES News
TAGS newdelhi