ദീപകിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

ദീപകിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

  • ദീപക്കിന്റെ ഫോൺ,ലാപ്ടോപ്പ് എന്നിവയുടെ ഫൊറൻസിക് റിപ്പോർട്ട് വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. ദീപക്കിന്റെ ഫോൺ,ലാപ്ടോപ്പ് എന്നിവയുടെ ഫൊറൻസിക് റിപ്പോർട്ട് വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

ദീപക്കിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ലാപ്ടോപും മൊബൈൽ ഫോണും പരിശോധനയ്ക്കായി പൊലീസ് കൊണ്ടുപോയിരുന്നു. ഇതിന്റെ പരിശോധനാഫലം പുറത്തുവരാതെ ഷിംജിതയ്ക്ക് ജാമ്യം നൽകരുതെന്നായിരുന്നു കുടുംബത്തിൻറെ അഭിഭാഷകന്റെ വാദം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )