ദീർഘദൂര എൽഎച്ച്ബി ട്രെയിനുകളിൽ ജനറൽ                       കോച്ചുകൾ വർധിപ്പിക്കുന്നു

ദീർഘദൂര എൽഎച്ച്ബി ട്രെയിനുകളിൽ ജനറൽ കോച്ചുകൾ വർധിപ്പിക്കുന്നു

  • 44 ട്രെയിനുകളിൽ കോച്ചുകൾ കൂടും

കണ്ണൂർ: ദക്ഷിണ റെയിൽവേയിലെ 44 ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകൾ കൂട്ടുന്നു. ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) വണ്ടികളിൽ ഒന്നോ രണ്ടോ വീതം കോച്ചുകളാണ് കൂടുതൽ യോജിപ്പിക്കുക.

തേർഡ് എസി കോച്ചുകൾ കുറച്ചാണ് ജനറൽ കോച്ചുകൾ കൂട്ടുന്നത്. കേരളത്തിലൂടെ ഓടുന്ന 16 വണ്ടികൾക്ക് (എട്ട് ജോഡി) ഇതിന്റെ ഗുണം കിട്ടും. എന്നാൽ എൽഎച്ച്ബി കോച്ചുള്ള നേത്രാവതി എക‌്സ്പ്രസ്, മംഗള സൂപ്പർഫാസ്റ്റ് വണ്ടികൾക്ക് ജനറൽ കോച്ചുകൾ കൂട്ടില്ല. പ്ലാറ്റ്ഫോമുകൾക്ക് നീളം കുറവായതാണ് ഇതിന് കാരണം.
നേത്രാവതിയിൽ ഒന്നര ജനറൽ കോച്ചാണ് (അര കോച്ച് തപാലിന്) ആകെയുള്ളത്; മംഗളയിൽ രണ്ടും. ഭൂരിഭാഗം വണ്ടികളും പരമ്പരാഗത കോച്ചിൽനിന്ന് എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുകയാണ്. പ്ലാറ്റ്ഫോമിന് നീളമില്ലാത്തതിനാൽ കോച്ചുകളുടെ എണ്ണം 21-22-ൽ ഒതുക്കേണ്ടിവരുന്നു.

കേരളത്തിൽ കോച്ച് കൂട്ടുന്ന വണ്ടികൾ (കൂട്ടുന്ന കോച്ചുകളുടെ എണ്ണം എന്നിവ ബ്രാക്കറ്റിൽ)

-മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് (ഒന്ന്): എറണാകുളം-നിസാമുദ്ദീൻ മിലേനിയം എക്സ്പ്രസ് (ഒന്ന്).

-തിരുവനന്തപുരം-ചെന്നൈ വീക്ക്ലി സൂപ്പർഫാസ്റ്റ് (രണ്ട്).

-തിരുവനന്തപുരം-വെരാവൽ എക്സ്പ്രസ് (രണ്ട്)

-കൊച്ചുവേളി-ശ്രീഗംഗാനഗർ സൂപ്പർഫാസ്റ്റ് (ഒന്ന്)

-തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (കോട്ടയം വഴി) -(രണ്ട്)

-എറണാകുളം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (രണ്ട്)

-തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (ആലപ്പുഴ വഴി)-രണ്ട്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )