
ദുരന്തം ലോകത്തെ അറിയിച്ച നീതുവും യാത്രയായി
- വീട്ടിലുള്ളവരെയും അഭയം തേടിയെത്തിയവരേയും തൊട്ടടുത്തുള്ള കാപ്പി തോട്ടത്തിലേക്ക് സുരക്ഷിമാക്കിയപ്പോഴാണ് രണ്ടാമത് പൊട്ടിയതും നീതുഉൾപ്പടെ വീട് വെള്ളം വിഴുങ്ങിയത്
കല്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ലോകമറിയുന്നത് നീതുവിലൂടെയാണ്
‘ഞങ്ങൾ അപകടത്തിലാണ് ഇവിടെ ചുരൽമലയിൽ ഉരുൾ പൊട്ടിയിട്ടുണ്ട്, ആരെങ്കിലും ഒന്ന് രക്ഷിക്കോ’ എന്ന നീതു ജോജോയുടെ ഇടറിയ ഫോൺ വിളി ആരുംമറന്നിട്ടുണ്ടാവില്ല.
ഒന്നാമത്തെ ഉരുൾപൊട്ടലിൽ സുരക്ഷിത ഇടമെന്ന് കരുതി കുറേ കുടുംബങ്ങൾ ഓടിയെത്തിയത് നീതുവിൻ്റെ വീട്ടിലായിരുന്നു. ആ സമയത്ത് അറിയുന്നവരെയൊക്കെ നീതു വിളിച്ചറിയിച്ചതനുസരിച്ചാണ് ഫയർ സർവ്വീസുംരക്ഷാവാഹനങ്ങളും ആംമ്പുലൻസും പ്രദേശത്തേക്ക് പുറപ്പെട്ടത്.
ഭർത്താവ് ജോജോ വീട്ടിലുള്ളവരെയും അഭയം തേടിയെത്തിയവരേയും തൊട്ടടുത്തുള്ള കാപ്പി തോട്ടത്തിലേക്ക് സുരക്ഷിമാക്കിയപ്പോഴാണ് രണ്ടാമത് പൊട്ടിയതും നീതുഉൾപ്പടെ വീട് വെള്ളം വിഴുങ്ങിയത്.
ഏക മകൻ പാപ്പി അമ്മ വരുന്നതും കാത്ത് കണ്ണുനട്ടിരിക്കുകയാണ്.
ഏറെ ദിവസം കാണാമറയത്തായിരുന്ന നീതുവിനെ ശനിയാഴ്ച കണ്ടെടുക്കുകയും ചൂരൽമല ചർച്ചിൽ സംസ്കരിക്കുകയും ചെയ്തു.