
ദുരന്തബാധിതരെ സഹായിക്കാൻ കേരളം ഒറ്റക്കെട്ട് ; മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : വയനാട് മുണ്ടക്കൈയിലുണ്ടായത് ഹൃദയഭേദകമായ ദുരന്തമാണെന്നും പരമാവധി ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.ഉറ്റവരെയും ഉടയവരെയും നഷ്ടമായവർക്ക് ഒന്നും പകരമാകില്ല, ദുരന്തബാധിതരെ സഹായിക്കാൻ കേരളം ഒറ്റക്കെട്ടാണെന്നും ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതിതീവ്ര മഴയാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. ഉരുൾപൊട്ടലിനെ തുടർന്ന് ഒരു പ്രദേശം മുഴുവൻ ഇല്ലാതായി. 110 മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇത് അന്തിമ കണക്കല്ല. ഇതിൽ മാറ്റങ്ങൾ സംഭവിക്കാം. 128 പേർ ചികിത്സയിലുണ്ട്.