
ദുരന്തബാധിതരോടുള്ള കേന്ദ്ര വഞ്ചന: 19ന് വയനാട്ടിൽ ഹർത്താൽ
വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രസഹായം വൈകുന്നതിനിടെ ചൊവ്വാഴ്ച വയനാട്ടിൽ യുഡിഎഫ്, എൽഡിഎഫ് ഹർത്താൽ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരെയാണ് യുഡിഎഫ് ഹർത്താൽ. കേന്ദ്ര സഹായ നിഷേധത്തിനെതിരെയാണ് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
പ്രധാനമന്ത്രിയുടേത് മനുഷ്യത്വവിരുദ്ധ പ്രവർത്തനമാണെന്ന് ടി. സിദ്ദീഖ് എംഎൽഎ ആരോപിച്ചു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താലെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ അറിയിച്ചു.ജനകീയ ഹർത്താലാണ് നടത്തുന്നത്.
CATEGORIES News