
ദുരന്തബാധിതർക്ക് പുഴുവരിച്ച അരി നൽകി;മേപ്പാടി പഞ്ചായത്തിനെതിരെ പരാതി
- ഭക്ഷ്യവസ്തുക്കൾ കൈമാറിയത് സന്നദ്ധ സംഘടനകളെന്നാണ് പഞ്ചായത്ത് വിശദീകരിക്കുന്നത്
മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പഞ്ചായത്ത് വിതരണം ചെയ്തത് പുഴുവരിച്ച അരിയെന്ന് പരാതി. മേപ്പാടി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞദിവസം വിതരണം ചെയ്‌ത ഭക്ഷ്യ കിറ്റിലാണ് കേടായ ഭക്ഷ്യധാന്യങ്ങൾ കണ്ടെത്തിയത്. പുഴുവരിച്ച അരിയും മൈദയും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളാണ് കിറ്റിൽ ഉള്ളത്.
മൃഗങ്ങൾക്ക് പോലും നൽകാൻ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നൽകിയിരിക്കുന്നതെന്നും വസ്ത്രങ്ങൾ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതർ ആരോപിക്കുന്നു. അതേസമയം ഭക്ഷ്യവസ്തുക്കൾ കൈമാറിയത് സന്നദ്ധ സംഘടനകളെന്നാണ് പഞ്ചായത്ത് വിശദീകരിക്കുന്നത്.
CATEGORIES News