
ദുരിതസ്റ്റാൻറ്; കെഎസ്ആർടിസി ബസ്റ്റാന്റ് ഇരുട്ടിൽ
- വൈദ്യുതി മുടങ്ങിയാൽ പ്രവർത്തിപ്പിക്കുന്ന ജനറേറ്ററും പണിമുടക്കിയതാണ് സ്റ്റാൻഡിനെ ഇരുട്ടിലാക്കാൻ കാരണം
കോഴിക്കോട്:വൈദ്യുതി കണക്ഷനിലെ തകരാർ കാരണം ഇരുട്ടിലായി കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. വൈദ്യുതി മുടങ്ങിയാൽ പ്രവർത്തിപ്പിക്കുന്ന ജനറേറ്ററും പണിമുടക്കിയതാണ് സ്റ്റാൻഡിനെ ഇരുട്ടിലാക്കാൻ കാരണം .
പകലും ലൈറ്റിടുന്ന സ്റ്റാൻഡിൽ രണ്ടു പ്രവേശന കവാടത്തിലൂടെ കുറച്ച് മാത്രം പ്രകാശമേ അകത്തേക്ക് പ്രവേശിക്കൂ. വൈകീട്ട് മഴ കൂടിയായതേടെ സ്റ്റാൻഡ് പൂർണമായും ഇരുട്ടിലായി. ഇൻവർട്ടറിൽ പ്രവർത്തിക്കുന്ന രണ്ട് ലൈറ്റ് മാത്രമാണ് യാത്രക്കാർ ഇരിക്കുന്ന ഭാഗത്ത് കത്തിയത്. ഇതോടെ, ബസുകൾ ലൈറ്റിട്ട് സ്റ്റാൻഡിൽ കയറുകയും ട്രാക്കിൽ നിന്ന് ഇറങ്ങുകയും ചെയ്തപ്പോൾ യാത്രക്കാർ മൊബൈലിലെ ടോർച്ച് കത്തിച്ച് നടക്കുകയായിരുന്നു .ജീവനക്കാർ ബസിൽ ലൈറ്റിട്ടുവെച്ചത് യാത്ര ക്കാർക്ക് കുറച്ച് ആശ്വാസമായി. കെടിഡിഎഫ് സിക്കാണ് ബസ് സ്റ്റാൻഡ് നടത്തിപ്പ് ചുമതല. ജനറേറ്റർ തകരാറിലായതിനാലാണ് സ്റ്റാൻഡ് ഇരുട്ടിലായതെന്ന് കെടിഡിഎഫ്സി അധികൃതർ വ്യക്തമാക്കി.