
ദുരിതാശ്വാസ ചെലവ് പെരുപ്പിച്ചെന്ന വാർത്ത വാസ്തവ വിരുദ്ധം ; മുഖ്യമന്ത്രി
- വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസപ്രവർത്തനങ്ങളെ തകിടംമറിക്കാനുള്ള നീക്കമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപിക്കുന്നു
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തത്തിന്റെ ദുരിതാശ്വാസ ചെലവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രി. അതിനെയാണ് ചെലവഴിച്ച തുക എന്ന നിലയിൽ പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു.
പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന ചെലവുകളും അടക്കമാണ് മെമ്മോറാണ്ടം നൽകിയതെന്നും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് അവാസ്തവമായ കാര്യമാണെന്നും വിശദീകരണത്തിൽ പറയുന്നു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസപ്രവർത്തനങ്ങളെ തകിടംമറിക്കാനുള്ള നീക്കമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപിക്കുന്നു.
CATEGORIES News