
ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്‌എസ്‌പിയു 25 ലക്ഷം നൽകി
- മുഖ്യമന്ത്രിക്ക് തുക നേരിട്ടാണ് കൈമാറിയത്
വയനാട് ഉരുൾ പൊട്ടലിനെ അതിജീവിക്കുന്നതിനുള്ള ശ്രമങ്ങളിൽ പങ്കാളികളാകുന്നതിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആദ്യ ഗഡുവായി 25 ലക്ഷം രൂപ കൈമാറി. സംസ്ഥാന പ്രസിഡന്റും, ജനറൽ സെക്രട്ടറിയും, ട്രഷററും മുഖ്യമന്ത്രിക്ക് നേരിട്ടാണ് തുക കൈമാറിയത് .

വയനാട്ടിൽ സംഭവിച്ച ദുരന്ത സാഹചര്യത്തെ അതിജീവിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളിൽ പങ്കാളികളാകുന്നതിൻ്റെ ഭാഗമായി സംഭാവനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകണമെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അംഗങ്ങളോടും സംഘടനാ ഘടകങ്ങളോടും അഭ്യർത്ഥിക്കുകയും ചെയ്തു.
CATEGORIES News