ദേശീയപാതയിൽ അപകടം ; 20 പേർക്ക് പരുക്ക്

ദേശീയപാതയിൽ അപകടം ; 20 പേർക്ക് പരുക്ക്

  • ദേശീയപാതയിൽ ചുങ്കം എട്ടേനാല് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു അടുത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

ഫറോക്ക്: ദേശീയപാതയിൽ ചുങ്കം എട്ടേനാല് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു അടുത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 20 പേർക്കു പരുക്കേറ്റു.

രാവിലെ 6.15ന് കാത്തിരിപ്പു കേന്ദ്രത്തിൽ ആളെ ഇറക്കുകയായിരുന്ന ഓട്ടോയെ മറികടന്നെത്തിയ മിനി ലോറിയും കാടാമ്പുഴ – കോഴിക്കോട് റൂട്ടിലോടുന്ന മാളിയേക്കൽ ബസും തമ്മിൽ ഇടിച്ചതോടെയാണു അപകടത്തിന്റെ തുടക്കം.തുടർന്ന് ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട മിനി ലോറി ഓട്ടോയിലും സ്വകാര്യബസ് പാലക്കാട് നിന്നു കോഴിക്കോട്ടേക്കു പുറപ്പെട്ട കെഎസ്ആർടിസി ബസിലും ഇടിച്ചു.

സ്വകാര്യ ബസിലെ യാത്രക്കാർ, ഓട്ടോ, മിനി ലോറി ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. പരുക്കേറ്റവരെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.ദേശീയപാതയിൽ അപകടത്തെ തുടർന്നു കുറേനേരം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട്, ക്രെയിനുകൾ എത്തിച്ച് ബസും മിനി ലോറിയും നീക്കിയാണു ഗതാഗതം പുനഃസ്‌ഥാപിച്ചത്.

രക്ഷാപ്രവർത്തനത്തിനു ഫറോക്ക് പൊലീസും നാട്ടുകാരും നേതൃത്വം നൽകി. മീഞ്ചന്തയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി ഓയിൽ പരന്ന റോഡ് കഴുകി വൃത്തിയാക്കി. മോട്ടർ വാഹന വകുപ്പ് എൻഫോഴ്സസ്മെന്റും സ്ഥലത്തെത്തി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )