
ദേശീയപാതയിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
- 14 പേർക്ക് പരുക്ക്
കോഴിക്കോട്: ഫറോക്ക് ചുങ്കം എട്ടേനാല് ദേശീയപാതയിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 14 പേർക്ക് പരുക്കേറ്റിട്ടുണ്ട്.ഇന്ന് രാവിലെ 6 മണിയോടെ കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസും പാലക്കാട് നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും ടിപ്പർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ സ്വകാര്യ ബസിലെ യാത്രക്കാർക്കും, ഓട്ടോ ഡ്രൈവർ, ടിപ്പർ ലോറിയുടെ ഡ്രൈവർ എന്നിവർക്കുമാണ് പരുക്കേറ്റത്. പരിക്കേറ്റവരെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
CATEGORIES News