
ദേശീയപാത മൂന്നു വരിയിലൂടെ ഇരുഭാഗത്തേക്കും ഗതാഗതം അനുവദിച്ചു
- മലാപ്പറമ്പിലെ കുരുക്കഴിഞ്ഞു
കോഴിക്കോട്: മലാപ്പറമ്പ് ജംക്‌ഷനിലെ വെഹിക്കിൾ ഓവർപാസിനടിയിൽ ദേശീയപാതയുടെ 3 വരിയിലൂടെ ഇരുഭാഗത്തേയ്ക്കും ഗതാഗതം തുടങ്ങിയതോടെ ഗതാഗതക്കുരുക്കിന് പരിഹാരമായി. രാമനാട്ടുകര ഭാഗത്തേക്കു മാത്രമായിരുന്നു നേരത്തേ ഗതാഗതം അനുവദിച്ചത്. ഇപ്പോൾ കണ്ണൂർ ഭാഗത്തേക്കും വാഹനങ്ങൾ ദേശീയപാത വഴിയാണ് കടന്നുപോകുന്നത്.

ഇവിടെ 3 വരി കൂടി ഗതാഗതത്തിനു തുറക്കാൻ പാകത്തിൽ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്.ഇതും ഒരു മാസത്തിനകം തുറക്കാനാകുമെന്നാണ് പ്രതീക്ഷ. കണ്ണൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് മലാപ്പറമ്പ് ജംക്‌ഷന് അടുത്തുനിന്നു വയനാട്ടിലേയ്ക്ക് പോകാൻ സർവീസ് റോഡും തുറന്നു.
CATEGORIES News