
ദേശീയ പാത ഡിസൈൻ ചെയ്യുന്നത് പലപ്പോഴും ഗൂഗിൾ മാപ്പ് നോക്കി_ കെ.ബി ഗണേഷ് കുമാർ
- ഇന്ത്യയിലെ റോഡുകളിൽ പലതും അശാസ്ത്രീയമാണെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ വിമർശിച്ചു
പാലക്കാട് : പാലക്കാട് കല്ലടിക്കോട്ട് ദേശീയപാതയിൽ ലോറി കയറി നാലു കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. ദേശീയ പാത ഡിസൈൻ ചെയ്യുന്നത് പലപ്പോഴും ഗൂഗിൾ മാപ്പ് നോക്കിയാണെന്നും ഇന്ത്യയിലെ റോഡുകളിൽ പലതും അശാസ്ത്രീയമാണെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ വിമർശിച്ചു.

പലയിടത്തും ഹൈവേ പണിചെയ്യാൻ വരുന്ന എൻഞ്ചിനിയർമാർക്ക് റോളില്ലാത്ത അവസ്ഥയാണെന്ന് തോന്നുന്നു. ഹൈവേ നിർമിക്കാൻ ഏൽപ്പിച്ചിരിക്കുന്ന പുറത്തുള്ള കമ്പനികളുടെ കോൺട്രാക്ടർമാരുടെ ഡിസൈനിലാണ് പലയിടത്തും നിർമാണം. ഗൂഗിൾ മാപ്പ് വഴി റോഡ് ഡിസൈൻ ചെയ്ത ശേഷം പണം നൽകുകയാണ് ചെയ്യുന്നത്’, ഗണേഷ് കുമാർ പറഞ്ഞു.

CATEGORIES News