
ദേശീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎസ്‌എസ്‌പിയു
- സംസ്ഥാന വ്യാപകമായി പ്രകടനവും പൊതുയോഗവും നടത്തി
കൊയിലാണ്ടി :വ്യാപകമായി നവംബർ 26 ന് ട്രേഡ് യൂണിയനുകളും സാംസ്കാരിക സംഘടനകളും നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ.ഇന്ന് സംസ്ഥാന വ്യാപകമായി പ്രകടനവും പൊതുയോഗവും നടത്തി. PFRDA നിയമം റദ്ദ് ചെയ്തു ടാറ്റൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, ജനാധിപത്യ ട്രേഡ് യൂണിയൻ അവകാശങ്ങൾ കവർന്നെടുക്കുന്ന ലേബർ കോഡുകൾ പിൻവലിക്കുക, കാർഷിക മേഖലയെ തകർക്കുന്ന വിനാശകരമായ നിയമങ്ങൾ ഉപേക്ഷിക്കുക എന്നിവയാണ് സംഘടനകൾ ആവശ്യപ്പെടുന്നത്.

കെഎസ്‌എസ്‌പിയു കൊയിലാണ്ടി, പന്തലായനി എന്നീ ബ്ളോക്കുകൾ സംയുക്തമായി ബ്ളോക്ക് ഓഫീസ് പരിസരത്തു നിന്നും പ്രകടനമായി കൊയിലാണ്ടി ടണിൽ കൂടി ബസ്റ്റാന്റ് പരിസരത്ത് എത്തി പൊതുയോഗം ചേർന്നു. യോഗത്തിന് കൊയിലാണ്ടി ബ്ളോക്ക് സെക്രട്ടറി ശ്രീധരൻ അമ്പാടി സ്വാഗതം പറഞ്ഞു. പന്തലായനി ബ്ളോക്ക് പ്രസിഡൻറ് എൻ. കെ. കെ മാരാർ അദ്ധ്യക്ഷം വഹിച്ചു.ksspu സംസ്ഥാന സെക്രട്ടറി ടി . വി . ഗിരിജ ഉദ്ഘാടനം ചെയ്തു. കെഎസ്‌എസ്‌പിയു സംസ്ഥാന കമ്മറ്റി മെമ്പർ സി . അപ്പുക്കുട്ടി, സംസ്ഥാന കൗൺസിലർ സുധാകരൻ മാസ്റ്റർ, ജില്ലാ കമ്മറ്റി മെമ്പർ സുകുമാരൻ മാസ്റ്റർ, പി .വി . രാജൻ, സുരേന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.