
ദേശീയ സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി ക്ലാസ്
- നരിക്കുനി സ്റ്റേഷൻ ഓഫീസർ ടി. ജാഫർ സാദിഖ് പരിപാടി ഉദ്ഘാടനം ചെയ്തു
നരിക്കുനി: ദേശീയ സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി ക്ലാസ് നടത്തി.കെഎസ്ഇബി നരി ക്കുനി സെക്‌ഷൻ ഓഫീസ് ജീവനക്കാർക്കും കരാർ ജീ വനക്കാർക്കുമായി ആണ് അഗ്നിരക്ഷാസേന സുരക്ഷാക്ലാസ് നടത്തിയത്.
നരിക്കുനി സ്റ്റേഷൻ ഓഫീസർ ടി. ജാഫർ സാദിഖ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനിയർ ഇൻ ചാർജ് ടി.പി. അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു.ടി.സി. റാഷിദ് സുരക്ഷാ പരിശീലനവും ക്ലാസും നടത്തി.
നരിക്കുനി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. ഹമേഷ്, കെഎസ്ഇബി സീനിയർ സൂപ്രണ്ട് അബ്ദുൾ ജലീൽ, സ്റ്റാഫ് സെക്രട്ടറി പി.എം. ഷംസുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
CATEGORIES News