ധനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്ച്ച;വയനാടും വിഴിഞ്ഞവും ചർച്ചയായി

ധനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്ച്ച;വയനാടും വിഴിഞ്ഞവും ചർച്ചയായി

  • വയനാട് തന്നെയായിരുന്നു മുഖ്യ ചർച്ച വിഷയമെന്നാണ് വിവരം

ന്യൂഡൽഹി : കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്കും ആശാവർക്കർമാരുടെ സമരത്തിനുമിടയിൽ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ വയനാട് ദുരന്തസഹായവും, വിഴിഞ്ഞവുമൊക്കെ ചർച്ചയായി.മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് കേരളഹൗസിലേക്ക് ധനമന്ത്രിയെത്തുകയായിരുന്നു.

രാവിലെ ഒൻപത് മണിയോടെ കേരളഹൗസ് വളപ്പിലെ കൊച്ചിൻ ഹൗസിൽ നിർമ്മല സീതാരാമൻ എത്തി. മുഖ്യമന്ത്രിക്കൊപ്പം പ്രാതൽ കഴിച്ചു. ഗവർണ്ണർ രാജേന്ദ്ര അർലേക്കറും, കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി കെവി തോമസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വയനാട് തന്നെയായിരുന്നു മുഖ്യ ചർച്ച വിഷയമെന്നാണ് വിവരം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )