ധനസമാഹരണത്തിന് ആവേശം പകർന്ന് കാളയോട്ട മത്സരം

ധനസമാഹരണത്തിന് ആവേശം പകർന്ന് കാളയോട്ട മത്സരം

  • മത്സരത്തിൽ നിന്നും സമാഹരിച്ച തുക പെരുമണ്ണ പെയിൻ ആൻ്റ് പാലിയേറ്റീവ് ജനകീയ സമിതിക്ക് ചടങ്ങിൽ കൈമാറി.

പെരുമണ്ണ: ജീവകാരുണ്യ പ്രവർത്തനത്തിനായി പണം കണ്ടെത്താൻ ഒരു വേറിട്ട മത്സരം നടന്നു. ആവേശവും കൗതുകവും പകർന്ന് പെരുമണ്ണയിലാണ് കാളപൂട്ട് മത്സരം നടന്നത്. ‘കാളപൂട്ടിലെ കൊമ്പൻമാർ’ വാട്‌സാപ്പ് ഗ്രൂപ്പ്, പയ്യടിമേത്തൽ സ്വദേശി പുതുക്കുടി ഷൈബു, മുല്ലമണ്ണ ജനകീയ കാളപൂട്ട് കമ്മിറ്റി എന്നിവർ ചേർന്ന് പെരുമണ്ണ അറത്തിൽപറമ്പ് മുല്ലമണ്ണ കണ്ടത്തിലാണ് മത്സരം സംഘടിപ്പിച്ചത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള 80- ജോഡി കാളകളാണ് മത്സരത്തിൽ അണിനിരന്നത്.

മലപ്പുറം ഒതുക്കുങ്ങൽ കുരുണിയൻ മോന്റെ കാളകൾ ഏറ്റവും കുറഞ്ഞ സമയത്തിൽ ഓടിയെത്തി ഒന്നാംസ്ഥാനം കരസ്ഥമാക്കി. ചീക്കോട് പി.കെ. മുഹമ്മദ് റാഫി, അയിലക്കാട് കെ.വി. സക്കീർ, പൂളേങ്കര കെ.കെ. ബ്രദേഴ്സ് എന്നിവരുടെ കാളകളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ നേടിയത്. കോഴിക്കോട് ജില്ലാ പഞ്ചായത്തംഗം രാജീവ് പെരുമൺപുറം മത്സരം ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടന്ന ചടങ്ങിൽ സൂര്യ അബ്ദുൾ ഗഫൂർ, നാസർ കൊളക്കാടൻ, ബാപ്പു മുല്ലമണ്ണ, ഷൈബു പുതുക്കുടി എന്നിവർ ചേർന്ന് സമ്മാനവിതരണം നടത്തി. മത്സരത്തിൽ നിന്നും സമാഹരിച്ച തുക പെരുമണ്ണ പെയിൻ ആൻഡ് പാലിയേറ്റീവ് ജനകീയ സമിതിക്ക് ചടങ്ങിൽ കൈമാറി. അബ്ബാസ് മുബാറക്‌വില്ല തുക ഏറ്റുവാങ്ങി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )