നഗരസഭാ ചെയർമാനും കൗൺസിലർമാർക്കും സ്വീകരണം നൽകി എൽഡിഎഫ്

നഗരസഭാ ചെയർമാനും കൗൺസിലർമാർക്കും സ്വീകരണം നൽകി എൽഡിഎഫ്

  • ശേഷം ബസ്റ്റാൻ്റ് പരിസരത്ത് നടന്ന സ്വീകരണ സമ്മേളനം സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം വി വസീഫ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:എൽഡിഎഫ് നേതൃത്വത്തിൽ നഗരസഭാ ചെയർമാനും കൗൺസിലർമാർക്കും സ്വീകരണം നൽകി. കൊയിലാണ്ടി ടൗണിൽ നടന്ന ഡിജെ റാലിക്കും റോഡ് ഷോക്കും ശേഷം ബസ്റ്റാൻ്റ് പരിസരത്ത് നടന്ന സ്വീകരണ സമ്മേളനം സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം വി വസീഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് പി കെ വിശ്വൻ അധ്യക്ഷത വഹിച്ചു.

ഇ കെ അജിത്ത്, എൽജി ലിജീഷ്, കെ ദാസൻ, ടി കെ ചന്ദ്രൻ, ടി കെ രാധാകൃഷ്ണൻ, സി സത്യചന്ദ്രൻ, കബീർ സലാല, നഗരസഭാ ചെയർമാൻ യു.കെ ചന്ദ്രൻ, വൈസ് ചെയർമാൻ സി ടി ബിന്ദു എന്നിവർ സംസാരിച്ചു. കെ ഷിജു സ്വാഗതവും, അഡ്വ: കെ.സത്യൻ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )