
നജീബ് കാന്തപുരത്തിനെതിരായ തെരഞ്ഞെടുപ്പ് ഹർജി തള്ളി
- സത്യം ജയിച്ചു, സന്തോഷമെന്ന് നജീബ്
കോഴിക്കോട്: നജീബ് കാന്തപുരം എംഎൽഎയുടെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്‌ത് നൽകിയ ഹർജി ഹൈക്കോടതി തള്ളി. പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിൽനിന്നാണ് മുസ്ലിംലീഗിലെ നജീബ് കാന്തപുരം വിജയിച്ചത്. എതിർ സ്ഥാനാർഥി ഇടത് സ്വതന്ത്രൻ കെ.പി.എം. മുസ്തഫ നൽകിയ ഹർജിയാണ് തള്ളിയത്. ജസ്‌റ്റിസ് ബദറുദ്ദീനാണ് കേസ് പരിഗണിച്ചത്. 348 പോസ്റ്റൽ വോട്ടുകൾ എണ്ണിയില്ലെന്നും ഇതിൽ 300 വോട്ടെങ്കിലും തനിക്ക് ലഭിക്കുമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മുസ്‌തഫ ഹർജി നൽകിയത്. മുപ്പത്തിയെട്ട് വാേട്ടുകൾക്കാണ് നജീബ് വിജയിച്ചത്.

തപാൽവോട്ടുകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ, പെരിന്തൽമണ്ണ സബ് ട്രഷറിയിലെ സ്ട്രോങ് റൂമിൽനിന്ന് ബാലറ്റ് പെട്ടി കാണാതായിരുന്നു. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന തപാൽ ബാലറ്റുകളിൽ 482 ബാലറ്റുകളുടെ ഒരുകെട്ട് കാണാതായെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും സബ് കലക്ടർ കോടതിയെ അറിയിക്കു കയും ചെയ്തു. ഇതേ തുടർന്നാണ് കേസ് ബുധനാഴ്ച പരിഗണിക്കാൻ മാറ്റിയത്. ഇത്യമായി ബന്ധപ്പെട്ട് നേരത്തെ നജീബ് കാന്തപുരം
സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേസിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു.
എല്ലാ വിഷയങ്ങളും ഹൈക്കോടതി പരിഗണിക്കട്ടെ എന്നും വ്യക്തമാക്കി. വിചാരണവേളയിൽ മാത്രം ബാലറ്റ് പരിശോധിച്ചാൽ മതിയെന്നായിരുന്നു നജീബിന്‍റെ വാദം. ഇക്കാര്യം അടക്കമുള്ളവ ഹൈക്കോടതി തീരുമാനിക്കട്ടെ എന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്.