
നടിയെ ആക്രമിച്ച കേസിലെ വിധി പരാമർശം ഊമക്കത്തായി പ്രചരിച്ച സംഭവം; സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി ബൈജു പൗലോസ്
- 33 പേർക്ക് കത്ത് എഴുതി നൽകിയിട്ടുള്ളത് ഒരാൾ തന്നെയാണ്
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ വിധി പരാമർശം ഊമക്കത്തായി പ്രചരിച്ച സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി ബൈജു പൗലോസ്. വിശദാംശം ചോർന്നതിൽ അന്വേഷണം വേണമെന്നാണ് പരാതി കത്തിലെ ആവശ്യം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബൈജു പൗലോസ്. വിധി പറയുന്നതിന് ഒരാഴ്ച മുൻപ് വിധിയുടെ പ്രധാന വിവരങ്ങൾ ഊമക്കത്തായി ചിലർക്ക് ലഭിച്ചെന്നും പരാതിയിൽ പറയുന്നു. തനിക്കും നാലാം തീയതി വിശദാംശങ്ങൾ അടങ്ങിയ കത്ത് ലഭിച്ചിരുന്നുവെന്നും 33 പേർക്ക് കത്ത് കിട്ടിയിട്ടുണ്ടെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.

33 പേർക്ക് കത്ത് എഴുതി നൽകിയിട്ടുള്ളത് ഒരാൾ തന്നെയാണ്. ഇത് വളരെയധികം ആശങ്ക ഉണ്ടാകുന്നതാണ്. കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നും മറ്റുള്ളവരെ വെറുതെ വിടുമെന്നുമാണ് കത്തിൽ ഉണ്ടായിരുന്നത്. വിധിപ്രസ്‌താവം വന്നപ്പോൾ ശെരിക്കും ഞെട്ടിപോയിരുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസ്യത നഷ്ട്ടപ്പെടുന്ന സംഭവമാണിതെന്നും വിശദാംശങ്ങൾ എങ്ങിനെ പുറത്തുപോയെന്ന് അന്വേഷിക്കണം അത് അറിയാൻ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
