വി.സി നിയമനത്തിനുള്ള അധികാരം കോടതിക്കില്ല; സുപ്രീം കോടതിക്കെതിരെ വിമർശനവുമായി ഗവർണർ രാജേന്ദ്ര ആർലേകർ

വി.സി നിയമനത്തിനുള്ള അധികാരം കോടതിക്കില്ല; സുപ്രീം കോടതിക്കെതിരെ വിമർശനവുമായി ഗവർണർ രാജേന്ദ്ര ആർലേകർ

  • സമീപകാലത്ത് സുപ്രീം കോടതിയിലെത്തിയ സാങ്കേതിക സർവകലാശാല, ഡിജിറ്റൽ സർവ്വകലാശാല എന്നിവയിലെ വിസി നിയമന വിഷയത്തിലാണ് ഗവർണർ വിമർശനമുന്നയിച്ചത്.

തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം ചാൻസലർക്കാണ് ഗവർണർ രാജേന്ദ്ര ആർലേകർ അറിയിച്ചു. കോടതികൾ വി.സിമാരെ നിയമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. യു.ജി.സി നിയമത്തിൽ. ഗവർണറുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത് വി.സി നിയമനത്തിലെ സുപ്രീംകോടതി നടപടികൾക്കെതിരായ വിമർശനമാണ്. മുൻ ചീഫ് ജസ്റ്റിസും കേരളത്തിന്റെ മുൻ ഗവർണറുമായിരുന്ന വി. സദാശിവത്തിന് വി.ആർ. കൃഷ്‌ണയ്യർ പുരസ്‌കാരം നൽകുന്ന വേദിയിൽ വെച്ചാണ് ഗവർണറുടെ വിമർശനം. ഒരേ വിഷയത്തിൽ, സമാനമായ സാഹചര്യങ്ങളിൽ പോലും, കോടതികളോ ന്യായാധിപന്മാരോ വ്യത്യസ്‌തമായ വ്യാഖ്യാനങ്ങൾനൽകുന്നതിലാണ് അത്ഭുതമെന്ന് അദ്ദേഹം പറയുന്നു. താനൊരു സാധാരണക്കാരൻ എന്ന നിലയിൽ ഇതിൽ എപ്പോഴും അത്ഭുതപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ഇപ്പോൾ സർവകലാശാല വിഷയങ്ങൾ എല്ലായിടത്തും ചർച്ച ചെയ്യപ്പെടുന്ന സാഹചര്യമാണ്. ഇതിനിടയിൽ, കണ്ണൂർ സർവകലാശാലയുമായി ബന്ധപ്പെട്ട വിധി എന്തായിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എന്നും, മൂന്ന് ജഡ്‌ജിമാർ ചേർന്ന് പുറത്തിറക്കിയ വിധി, യു.ജി.സി.യുടെ അവകാശങ്ങളെ ബഹുമാനിക്കുന്നതും അതോടൊപ്പം ഗവർണറെ ബഹുമാനിക്കുന്നതാണെന്നും അദ്ദഹം കൂട്ടിച്ചേർത്തു.

സമീപകാലത്ത് സുപ്രീം കോടതിയിലെത്തിയ സാങ്കേതിക സർവകലാശാല, ഡിജിറ്റൽ സർവ്വകലാശാല എന്നിവയിലെ വിസി നിയമന വിഷയത്തിലാണ് ഗവർണർ വിമർശനമുന്നയിച്ചത്. യു.ജി.സി ചട്ടവും കണ്ണൂരിലെ വി.സി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയും വി.സി. എന്നാൽ ഇതിന് പകരം സെർച്ച് കമ്മിറ്റിയെ വെച്ച് സുപ്രീംകോടതി തന്നെ വി.സി.യെ നിയമിക്കുന്നത് ശരിയല്ല. നാളെ ഭരണഘടനാ സ്ഥാപനങ്ങളോട് സുപ്രീംകോടതി ഇങ്ങനെ പെരുമാറുമോ? തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇങ്ങനെ ചെയ്യുമോ തുടങ്ങിയ ചോദ്യങ്ങളും ഗവർണർ ചോദിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )