
നടൻ റിയാസ് ഖാനെതിരെ ഗുരുതര ആരോപണം
- ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായത് എന്നും നടി പറഞ്ഞു
തിരുവനന്തപുരം: നടൻ റിയാസ് ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രേവതി സമ്പത്ത്. രാത്രി ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചു എന്നാണ് നടിയുടെ വെളിപ്പെടുത്തൽ.
‘സെക്സ് ചെയ്യാൻ ഇഷ്ടമാണോ, ഇഷ്ടപ്പെട്ട പൊസിഷൻ ഏതാണ്, ഒൻപതു ദിവസം കൊച്ചിയിലുണ്ട് നിങ്ങൾക്ക് താല്പര്യമില്ലെങ്കിൽ കൂട്ടുകാരികളെ ഒപ്പിച്ചു തന്നാൽ മതി’ എന്നാണ് റിയാസ് ഖാൻ പറഞ്ഞത്. ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായത് എന്നും നടി പറഞ്ഞു. രേവതി ലൈംഗികാരോപണമുന്നയിച്ചതിന് പിന്നാലെ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു.
CATEGORIES News