നടൻ ശ്രീനിവാസന്റെ വേർപാട് മലയാള സിനിമക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം- മുഖ്യമന്ത്രി പിണറായി വിജയൻ

നടൻ ശ്രീനിവാസന്റെ വേർപാട് മലയാള സിനിമക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം- മുഖ്യമന്ത്രി പിണറായി വിജയൻ

  • ചലച്ചിത്രത്തിൻ്റെ എല്ലാ രംഗങ്ങളിലും നായകസ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നതെന്നും ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: നടൻ ശ്രീനിവാസന്റെ വേർപാട് മലയാള സിനിമക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചലച്ചിത്രത്തിൻ്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാർ വേറെയില്ലെന്നും സിനിമയിൽ നിലനിന്നിരുന്ന പല മാമൂലുകളെയും തകർത്തുകൊണ്ടാണ് ശ്രീനിവാസൻ ചുവടുവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ നഷ്ടമാണ് ശ്രീനിവാസൻ്റെ വിയോഗം. അഭിമുഖത്തിനായി തങ്ങൾ ഒരുമിച്ചിരുന്നതും അദ്ദേഹം തന്റെ മനസ്സിൽ സ്ഥാനം പിടിച്ചതും ഓർക്കുന്നു. ശ്രീനിവാസൻ്റെ ജീവിതം പരിശ്രമശാലികൾക്കുള്ള പാഠപുസ്‌തകമാണ്.’ ചലച്ചിത്രത്തിൻ്റെ എല്ലാ രംഗങ്ങളിലും നായകസ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നതെന്നും ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )