
നടൻ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം
- കേരളം വിടരുത്, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം
തിരുവനന്തപുരം: പീഢനക്കേസിൽ നടൻ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി. കേരളം വിടരുത്, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം.

അന്വേഷണത്തോട് പ്രതികരിക്കണമെന്നും, ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. കേസുമായി ബന്ധപ്പെട്ട ആരെയും പ്രതി കാണാൻ പാടില്ലെന്ന് പറഞ്ഞ കോടതി, പരാതിക്കാരിയുമായി സിദ്ദിഖ് ഫോണിൽ ബന്ധപ്പെടാൻ പാടില്ലെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സുപ്രീംകോടതി കേസിൽ ഇയാൾക്ക് മുൻകൂർ ജാമ്യം നൽകിയിരുന്നു.
CATEGORIES News