
നരയംകുളത്ത് കാട്ടുപന്നി ശല്യം; വ്യാപക കൃഷിനാശം
- കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു. കാപ്പുമ്മൽതാഴെ വയലിൽ എരഞ്ഞോളി ഗോവിന്ദൻ കൃഷിയിറക്കിയ ചേന, ചേമ്പ്, കൂർക്ക, കപ്പ എന്നിവ പൂർണമായും നശിപ്പിച്ചു
പേരാമ്പ്ര:കോട്ടൂർ പഞ്ചായത്തിലെ നരയംകുളത്ത് കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു. കാപ്പുമ്മൽതാഴെ വയലിൽ എരഞ്ഞോളി ഗോവിന്ദൻ കൃഷിയിറക്കിയ ചേന, ചേമ്പ്, കൂർക്ക, കപ്പ എന്നിവ പൂർണമായും നശിപ്പിച്ചു.

ഈ കർഷകന്റെ കൃഷി കാട്ടുപന്നിക്കൂട്ടം പലതവണ നശിപ്പിച്ചിട്ടുണ്ട്. വരപ്പുറത്ത് കണ്ടി സാവിത്രി അമ്മ, ഉട്ടത്തിൽ ഗോപാലൻ എന്നിവർ കൊല്ലനാരി താഴെ കൃഷിയിറക്കിയ മധുരക്കിഴങ്ങ്, അയന കുടുംബശ്രീയുടെ അവിട്ടം ജെ.എൽ.ജി വെങ്ങിലോട്ട് താഴെ കൃഷിയിറക്കിയ കപ്പയും നശിപ്പിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് കാട്ടുപന്നികളെ നശിപ്പിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് രണ്ടാം വാർഡ് ഗ്രാമസഭയിൽ ആവശ്യമുയരുന്നുണ്ട്.
CATEGORIES News