നല്ല സിനിമകളുടെ നിർമ്മാതാവ്; ഗാന്ധിമതി ബാലന് വിട

നല്ല സിനിമകളുടെ നിർമ്മാതാവ്; ഗാന്ധിമതി ബാലന് വിട

  • ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാൻ ആയിരുന്നു

തിരുവനന്തപുരം: മലയാളിക്ക് എന്നും ഓർമ്മിക്കാൻ മികച്ച ക്ലാസിക് ചലച്ചിത്രങ്ങൾ സമ്മാനിച്ച പ്രശസ്ത നിർമാതാവ് ഗാന്ധിമതി ബാലൻ (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കലാമൂല്യമുള്ള ചിത്രങ്ങളുടെ നിർമാതാവ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മലയാള ചലച്ചിത്ര മേഖലയിൽ ഗാന്ധിമതി ബാലന്റെ പ്രസക്തിയും അത് തന്നെ. ‘പഞ്ചവടിപ്പാലം’,’സുഖമോ ദേവി’, ‘തൂവാനത്തുമ്പികൾ’, ‘മൂന്നാംപക്കം’, ‘നൊമ്പരത്തിപ്പൂവ്’, ‘മാളൂട്ടി’ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച കമ്പനിയാണ് ഗാന്ധിമതി ഫിലിംസ്.1990ൽ പുറത്തിറങ്ങിയ ‘ഈ തണുത്ത വെളുപ്പാൻ കാലത്ത്’ ആണ് ഗാന്ധിമതിയുടെ നിർമാണത്തിലിറങ്ങിയ അവസാനത്തെ ചിത്രം.

ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാൻ ആയിരുന്നു.
മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ ‘അമ്മ ഷോ’ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്.

ഇവൻ്റ്സ് ഗാന്ധിമതി എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ കൂടിയാണ് ഇദ്ദേഹം. . ഭാര്യ: അനിത ബാലൻ. മക്കൾ: സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്‌ടർ -ആലിബൈ സൈബർ ഫൊറൻസിക്സ്), അനന്ത പത്മനാഭൻ (മാനേജിങ് പാർട്‌ണർ – മെഡ്റൈഡ്, ഡയറക്‌ടർ-ലോക മെഡി സിറ്റി)

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )