നഴ്സറി കുട്ടികളോട് ലൈംഗികാതിക്രമം;മഹാരാഷ്ട്രയിൽ പ്രതിഷേധം ശക്തമാകുന്നു

നഴ്സറി കുട്ടികളോട് ലൈംഗികാതിക്രമം;മഹാരാഷ്ട്രയിൽ പ്രതിഷേധം ശക്തമാകുന്നു

  • നാൽപ്പതോളം പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തു

മുംബൈ : താനെയിലെ ബദാപുരിൽ സ്വകാര്യ സ്കൂളിൽ രണ്ട് നഴ്സറി കുട്ടികളോട് പുരുഷ ജീവനക്കാരൻ ലൈംഗികാതിക്രമം കാണിച്ച സംഭവത്തിൽ മഹാരാഷ്ട്രയിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാർക്കു നേരെ പൊലീസ് ലാത്തി ചാർജ് നടത്തി. നാൽപ്പതോളം പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. 300 എഫ് ഐആറുകളും പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. കേസിൽ അറസ്റ്റിലായ പ്രതിയെ 3 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

ആഗസ്ത് 13നാണ് സംഭവം നടന്നത്. മൂന്നും നാലും വയസുള്ള കുട്ടികൾക്ക് സ്കൂളിലെ ശുചിമുറിയിൽ വച്ചാണ് ലൈംഗികാതിക്രമം നേരിട്ടത്. കുട്ടികളിലൊരാൾ വീട്ടിൽ പറഞ്ഞതോടെ സംഭവം പുറത്തറിയുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )