നവകേരള ബസ് വീണ്ടും സർവീസ് ആരംഭിച്ചു

നവകേരള ബസ് വീണ്ടും സർവീസ് ആരംഭിച്ചു

  • ടിക്കറ്റ് നിരക്ക് 910രൂപയാണ്

കോഴിക്കോട്: നവകേരള ബസ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സർവീസ് തുടങ്ങി. കോഴിക്കോട് ബംഗലൂരു റൂട്ടിലാണ് സർവീസ്. സീറ്റുകളുടെ എണ്ണം കൂട്ടിയും സമയക്രമത്തിലടക്കം മാറ്റങ്ങൾ വരുത്തിയുമാണ് സർവീസ് വീണ്ടും ആരംഭിച്ചത്.

കോഴിക്കോട് നിന്ന് രാവിലെ 8.30നും തിരികെ ബംഗലൂരുവിൽ നിന്ന് രാത്രി 10.30നുമാണ് ബസ്. എല്ലാ ദിവസവും സർവീസുണ്ട്. ടിക്കറ്റ് നിരക്ക് 910രൂപയാണ്. 11 സീറ്റുകൾ അധികമായി സജ്ജീകരിച്ചതോടെ നിലവിൽ 37 സീറ്റുകൾ ബസിലുണ്ട്. എസ്‌കലേറ്ററും പിൻഡോറും ഒഴിവാക്കി മുന്നിലൂടെ കയറാവുന്ന രീതിയിലാണ് പുതിയ വാതിൽ സജ്ജീകരിച്ചിട്ടുള്ളത്. ബസിന് സ്റ്റോപ്പുളളത് കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ എന്നിവിടങ്ങളിലാണ്. നവീകരണം പൂർത്തിയാക്കിയ ശേഷം ബംഗലൂരുവിൽ നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ബസ് കോഴിക്കോട്ട് എത്തിച്ചത്

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )