നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി

നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി

  • സർക്കാരിന്റെ പത്തുവർഷത്തെ ഭരണത്തെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാൻ വേണ്ടിയാണ് നവ കേരള സർവേ നടത്താൻ തീരുമാനിച്ചത്.

ന്യൂഡൽഹി: നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. സർക്കാർ നടത്തിയ ക്ഷേമ പ്രവർത്തനങ്ങളുടെ മൂല്യനിർണയം നടത്തുന്നതിൽ എന്താണ് തെറ്റെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി ഇടപെടൽ സുപ്രിംകോടതി പരിശോധിക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ കപിൽ സിബൽ ആവശ്യപ്പെട്ടു. പൊതുഖജനാവിൽ നിന്ന് പണം ചെലവഴിച്ച് സിപിഎം പാർട്ടി കാമ്പയിൻ നടത്തുന്നുവെന്നാരോപിച്ച് കെഎസ്‌ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറൽ സെക്രട്ടറി മുബാസും കോടതിയെ സമീപിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് സർവേ റദ്ദാക്കിയത്.

സർക്കാരിന്റെ പത്തുവർഷത്തെ ഭരണത്തെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാൻ വേണ്ടിയാണ് നവ കേരള സർവേ നടത്താൻ തീരുമാനിച്ചത്. പാർട്ടി മിഷനറി ആകെ ചലിപ്പിച്ച് ഇത് വേഗത്തിൽ പൂർത്തീകരിക്കാം എന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ. 20 കോടിയോളം രൂപയാണ് ചെലവായി കണക്കാക്കിയത്. എന്നാൽ ഇത്രയും പണം ചെലവാക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതി നവ കേരള സർവേ റദ്ദ് ചെയ്തത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )