
നവകേരള സർവ്വേയുമായി ബന്ധപ്പെട്ട ഹർജിയിൽ അടിയന്തിര വാദം കേൾക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി
- ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും
ന്യൂഡൽഹി : നവകേരള സർവ്വേയുമായി ബന്ധപ്പെട്ട ഹർജിയിൽ അടിയന്തിര വാദം കേൾക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി. ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. നവകേരള സർവ്വേ റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം.

മന്ത്രിസഭയുടെ അനുമതിയോടെയാണ് സർവ്വേ നടത്തുന്നതെന്നും ബജറ്റിൽ വകയിരുത്തിയ പണമാണ് ഇതിനായി ഉപയോഗിക്കുന്നതെന്നുമാണ് സംസ്ഥാനം കോടതിയെ അറിയിക്കുക.സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് നവകേരള സർവേക്ക് സർക്കാർ തുടക്കം കുറിച്ചത്. ഇതിനായി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട് . ഇതിനെതിരെയാണ് കെഎസ്യു നേതാക്കളായ അലോഷ്യസ് സേവ്യർ, മുബാസ് എന്നിവർ ഹൈകോടതിയിൽ ഹർജി നൽകിയത്. ഹർജിയിൽ ചൂണ്ടികാട്ടിയത് സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നു എന്നാണ് .
